പാലക്കാട് സ്വകാര്യ ബാങ്കിന്റെ എടിഎം പടക്കം പൊട്ടിച്ച് തകർക്കാൻ ശ്രമം.മണ്ണാർക്കാട് എലുമ്പുലാശ്ശേരിയിലാണ് എടിഎം തകർക്കാൻ ശ്രമം നടന്നത്. അലാറം ശബ്ദിച്ചതിന് പിന്നാലെ ബാങ്ക് മാനേജർ പൊലീസിൽ വിവരമറിയിച്ചു.ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവമുണ്ടായത്. മണ്ണാർക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.