തിരുവനന്തപുരം: ഉള്ളൂരിൽ സി.ഐക്ക് ശബ്ദസന്ദേശം അയച്ച ശേഷം വീട്ടമ്മ ആത്മഹത്യ ചെയ്തു. ആക്കുളം സ്വദേശി വിജയകുമാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ക്ഷേത്രവുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ വിജയകുമാരിക്ക് മര്‍ദനമേറ്റിരുന്നു. പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുത്തില്ല. ഈ മനോവിഷമത്തിലാണ് ക്ഷേത്ര ഭാരവാഹികള്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നു കുറിപ്പ് എഴുതി വെച്ച ശേഷം ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് വിജയകുമാരിയെ വീടിന് പിന്നാമ്പുറത്തെ ഷെഡിൽൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് തൊട്ടുമുമ്പ് മെഡിക്കൽ കോളേജ് സി.ഐക്ക് അയച്ച ശബ്ദസന്ദേശമാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും താൻ നിസ്സായണെന്നും അതിനാൽ ഇനി മുന്നോട്ട് പോകാനാവില്ലെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. കഴിഞ്ഞയാഴ്ച ക്ഷേത്ര ഭാരവാഹികള്‍ വസ്തുവിലെ സര്‍വേ കല്ല് പിഴുതു കളഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോള്‍ മണ്‍വെട്ടി കൊണ്ട് ക്ഷേത്ര ഭാരവാഹികള്‍ വിജയകുമാരിയെ മര്‍ദ്ദിച്ചു. പരുൂക്കേറ്റ് ആശുപത്രിയിലായി. പരാതി നല്‍കിയെങ്കിലും പൊലീസ് നടപടി എടുത്തില്ല. മര്‍ദിച്ചവര്‍ വീണ്ടും എത്തി ഭീഷണിപ്പെടുത്തി. ഇതോടെയാണ് ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നു കുറിപ്പെഴുതി വെച്ച് ആത്മഹത്യ ചെയ്തത്.
ക്ഷേത്ര ഭാരവാഹികളാണ് വിജയകുമാരിയുടെ മരണത്തിനു കാരണമെന്ന് ബന്ധുക്കളും ആരോപിക്കുന്നു. ക്ഷേത്ര ഭാരവാഹികളുടെ പേര് ഉള്‍പ്പടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്.