തിരുവനന്തപുരം: തിരുവനന്തപുരം നാവായിക്കുളത്ത് സഹോദരിയുടെ കടയ്ക്ക് സഹോദരന് തീയിട്ടു. നാവായിക്കുളം സ്വദേശി ഇസ്മയിലാണ് പെട്രോള്‍ ഒഴിച്ച് തീയിട്ടത്. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കടയ്ക്ക് തീയിടാൻ കാരണം.
കടയിലുണ്ടായിരുന്ന സഹോദരിയുടെ മകള്‍ ജാസ്മിന് ഗുരുതരമായി പൊള്ളലേറ്റു. തീയിട്ട ശേഷം ഇസ്മായിൽ കൈയിൽ കരുതിയിരുന്ന വിഷം കഴിച്ചു എന്നാണ് പറയപ്പെടുന്നത്. രണ്ടുപേരെയും പോലീസ് ആശുപത്രിയിലേക്ക് മാറ്റി.