കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണം നടക്കുന്ന ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. കാന്‍സര്‍ വാര്‍ഡിന് പിന്നിലെ എട്ടുനില കെട്ടിടത്തിലാണ് ഉച്ചയോടെ തീപിടുത്തമുണ്ടായത്.
തീയും പുകയും ഉയര്‍ന്നതോടെ ഈ വാര്‍ഡില്‍ നിന്ന് രോഗികളെ പൂര്‍ണമായി ഒഴിപ്പിച്ചു. നൂറിലധികം രോഗികളും കൂട്ടിരിപ്പുകാരുമാണ് ഉണ്ടായിരുന്നത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി ഇവിടെ ചില വൈദ്യുത ക്രമീകരണങ്ങള്‍ നടന്നിരുന്നു. ഇതില്‍ നിന്നുളള ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, ഏറ്റുമാനൂരില്‍ നിന്നും കോട്ടയത്ത് നിന്നുമായി ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്സെത്തി ഒരു മണിക്കൂറില്‍ ഏറെ നീണ്ട പരിശ്രമത്തിനൊടുവില്‍ ആണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്.