ഗാങ്ടോക്ക്: സിക്കിമിലെ യുക്സോമില്‍ ഭൂചലനം. ഇന്ന് രാവിലെ 4.15ഓടെ അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയില്‍ 4.3 തീവ്രത രേഖപ്പെടുത്തി. രാജ്യത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ അനുഭവപ്പെടുന്ന മൂന്നാമത്തെ ഭൂചലനമാണിത്.
കഴിഞ്ഞദിവസം അസമിലെ നാഗോണിലും ഭൂചലനമുണ്ടായി. ഇന്നലെ വൈകിട്ട് 4.18 ഓടെ അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയില്‍ 4.0 തീവ്രത രേഖപ്പെടുത്തി. അതേസമയം, ഗുജറാത്തിലെ സൂറത്തിലും ഭൂചലനം അനുഭവപ്പെട്ടു. സൂറത്തിലെ തെക്ക് പടഞ്ഞാറന്‍ മേഖലയില്‍ അനുഭവപ്പെട്ട ഭൂചലനം 3.8 തീവ്രത രേഖപ്പെടുത്തി.