ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹക്കീമാണ് മരിച്ചത്. സംഭവത്തില്‍ പാകിസ്ഥാന് സ്വദേശിയെ യുഎഇ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്.
ഷാര്‍ജയിലെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റിലെ മാനേജറായിരുന്നു ഹക്കീം. സ്ഥാപനത്തിന് സമീപത്തെ കഫറ്റീരിയില്‍ വെച്ച് ഹക്കീമിന്റെ സുഹൃത്തുക്കളും പാകിസ്ഥാന് സ്വദേശിയും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. ഇതു പരിഹരിക്കാന്‍ പോയ സമയത്താണ് ഹക്കീമിനെതിരെ ആക്രമണമുണ്ടായത്. പ്രകോപിതനായ പാകിസ്ഥാന് സ്വദേശി ഹക്കീമിനെ മൂന്നുതവണ കുത്തുകയായിരുന്നു. ഉടന്‍ തന്നെ ഹക്കീമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അതേസമയം പ്രതിയുടെ ആക്രമണത്തില്‍ മറ്റ് മൂന്ന് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.