ഇന്തോനേഷ്യയിലെ പപ്പുവയിൽ വീണ്ടും ഭൂചലനം. 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പപ്പുവയുടെ വടക്കൻ തീരത്തായി 22 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഞായറാഴ്ച രാവിലെ10.43-ഓടെയാണ് പ്രദേശത്ത് ഭൂചലനം രേഖപ്പെടുത്തിയതെന്ന് യുഎസ് ജിയോളജിക്കൽ സർവ്വേ അറിയിച്ചു. സംഭവത്തിൽ ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.