പരവൂർ: കൊല്ലം പരവൂരിൽ ട്രെയിന് മുന്നിൽ ചാടി യുവതിയും കുഞ്ഞും ജീവനൊടുക്കി. പരവൂർ ഒഴുകുപാറ സ്വദേശി ശ്രീലക്ഷ്മി, ഒരു വയസുകാരനായ മകൻ സൂരജ് എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോയ നേത്രാവതി എക്‌സ്പ്രസിന് മുന്നിലേക്ക് ശ്രീലക്ഷ്മി കുഞ്ഞുമായി ചാടുകയായിരുന്നു. ട്രെയിനിന്റെ ലോക്കോപൈലറ്റാണ് വിവരം പോലീസിനെ അറിയിച്ചത്.
ലോക്കോപൈലറ്റ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്.