തിരുവനന്തപുരം: അമിത് ഷാക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ എന്തു കുഴപ്പമാണുള്ളതെന്ന് അമിത് ഷാ പറയണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. കേരളവും കർണാടയും തമ്മിലുള്ള വ്യത്യാസം എല്ലാവർക്കുമറിയാമെന്നും കേരളത്തിൽ മതന്യൂനപക്ഷങ്ങൾ സുരക്ഷിതരാണ്. ബിജെപി വർഗീയ സംഘർഷങ്ങളും കലാപങ്ങളും സൃഷ്ടിക്കുകയാണെന്നും അത് നടക്കാത്ത ഏക സ്ഥലം കേരളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം സുരക്ഷിതമല്ലെന്ന് സൂചിപ്പിക്കുന്ന അമിത് ഷായും പരാർമശത്തിന് എതിരെ ആയിരുന്നു മുഖ്യമന്ത്രി വാക്കുകള്‍.
അതിസമ്പന്നര്‍ക്ക് വേണ്ടിയാവരുത് ഭരണം. നാട്ടിലെ പാവപ്പെട്ടവന് വേണ്ടിയാവണം ഭരണം. പട്ടിണിയും ദാരിദ്ര്യവും കൊടികുത്തി വാഴുകയാണ്. ഇതിനെതിരെ ജനങ്ങള്‍ പ്രതിഷേധിക്കാനിറങ്ങും. ആ കാര്യങ്ങള്‍ ജനങ്ങള്‍ ചിന്തിക്കാതിരിക്കാന്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അതിനാലാണ് ബിജെപി ഭരണം ഉള്ളിടത്തും ഇല്ലാത്തിടത്തും സംഘപരിവാര്‍ വര്‍ഗീയ കലാപങ്ങള്‍ക്കും വര്‍ഗീയ ചേരിതിരിവിനും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബിജെപിയുടെ അത്തരം നീക്കങ്ങള്‍ നടക്കാത്ത ഒരിടം കേരളമാണ്. മറ്റ് പ്രദേശങ്ങളെ പോലെ ഈ പ്രദേശത്തെ മാറ്റാന്‍ ഈ നാടും ജനങ്ങളും സമ്മതിക്കില്ല. വര്‍ഗീയതയ്ക്കെതിരെ ജീവന് കൊടുത്തു പോരാടിയവരാണ് ഈ മണ്ണിലുളളത്. അത് മനസിലാക്കാണമെന്നും പിണറായി വിജയന് പറഞ്ഞു.
കേരളത്തില്‍ ഗുസ്തി പിടിക്കുന്നവര്‍ ത്രിപുരയില്‍ ദോസ്തുക്കള് എന്ന പ്രസ്താവനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി മറുപടി നല്കി. ത്രിപുരയില്‍ സിപിഎം പലവഴികളിലൂടെ കടന്നുവന്നതാണ്. ഇപ്പോൾ ബിജെപി കാണിക്കുന്ന അതിക്രമങ്ങൾ മാത്രമല്ല പാർട്ടിക്ക് ഏറ്റുവാങ്ങേണ്ടി വന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഇനിയും ഒരവസരം ബിജെപിക്ക് ലഭിച്ചാല്‍ രാജ്യത്തിന് സര്‍വനാശമുണ്ടാകുമെന്നും പിണറായി വിജയന് വിമര്‍ശിച്ചു. പ്രാദേശിക കക്ഷികളെ ഏകോപിപ്പിക്കുന്ന എന്നതാണ് പ്രധാനം. സംസ്ഥാന അടിസ്ഥാനത്തിലാണ് ആ ഏകോപനം ഉണ്ടാകേണ്ടത്. സംസ്ഥാന അടിസ്ഥാനത്തില്‍ ബിജെപിക്ക് എതിരായ കൂട്ടുകെട്ട് ഉണ്ടാവുക. തിരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യത്തിന് അനുസരിച്ച് ഉചിതമായ തീരുമാനം എടുക്കുക. ഇതാണ് സിപിഎം പദ്ധതിയെന്നും ഇതാണ് പ്രായോഗികമായ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ബിജെപിയുടെ റിക്രൂട്ടിങ് കേന്ദ്രമാണെന്നും പിണറായി വിമര്‍ശിച്ചു. എഐസിസിയുടെ പ്രധാനികളും കേന്ദ്രമന്ത്രിമാരായിരുന്നവരും വരെ ബിജെപിയിലെത്തിയെന്നും ബിജെപിയുടെ മോഹിപ്പിക്കുന്ന കാര്യങ്ങള്‍ വരുമ്പോള്‍ അതിന് പിന്നാലെ നാക്കും നീട്ടി നില്ക്കുന്നവരായി കോണ്‍ഗ്രസ് മാറിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.