പെരിഞ്ഞനത്ത് വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോറിൽ തട്ടിവീണ് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. മതിലകം കാരിക്കോട് സ്വദേശി ജുബേരിയ അൻവർ(35) ആണ് മരിച്ചത്.
പെരിഞ്ഞനം പഞ്ചായത്ത് ഓഫീസിന് അടുത്ത് വച്ച് ഇന്ന് വൈകിട്ട് നാലിനാണ് അപകടം സംഭവിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ജുബേരിയ, വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ പൊടുന്നനേ തുറന്നപ്പോൾ തട്ടിത്തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു.തലയ്ക്ക് പരിക്കേറ്റ യുവതിയെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.