ന്യൂ ഡല്‍ഹി: ഇന്ത്യയിലെ 225 ചെറു നഗരങ്ങളിലെ സേവനം അവസാനിപ്പിച്ച് ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ. ചെറുനഗരങ്ങളില്‍ നിന്ന് ലഭിക്കുന്ന ഓര്‍ഡറുകളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. ഏകദേശം 0.3 ശതമാനം ഓര്‍ഡറുകള്‍ മാത്രമാണ് ഇത്തരം നഗരങ്ങളില്‍ നിന്നും സൊമാറ്റോയ്ക്ക് ലഭിക്കുന്നത്.
അതേസമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കനത്ത നഷ്ട്ടം നേരിട്ടതും പ്രതീക്ഷിച്ച പോലെ ബിസിനസ് നടക്കാത്തതും കമ്പനിയുടെ വരുമാനം കുറയാന്‍ കാരണമായി. പോയ വര്‍ഷം 356 കോടി രൂപയോളം നഷ്ടമുണ്ടായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതിനിടെ, ആയിരം നഗരങ്ങളിലേക്ക് സര്‍വ്വീസ് സൊമാറ്റോ നേരത്തെ വ്യാപിപ്പിച്ചിരുന്നു.
എന്നാല്‍ ഇവയില്‍ മിക്ക നഗരങ്ങളില്‍ നിന്നും മികച്ച പ്രതികരണമല്ല സൊമാറ്റോയ്ക്ക് ലഭിച്ചത്. ഒക്ടോബര്‍, ഡിസംബര്‍ മാസത്തെ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചതിലും ഏറെ കുറവായിരുന്നു. ജൂലൈ മാസം മുതല്‍ സെപ്തംബര്‍ വരെ മികച്ച പ്രതികരണം സൊമാറ്റോയ്ക്ക് ലഭിച്ചിരുന്ന നഗരങ്ങളില്‍ പോലും മൂന്നാം പാദത്തിലെ നഷ്ടം വലുതായിരുന്നു. ആഗോള തലത്തില്‍ ടെക് സ്ഥാപനങ്ങളില്‍ വലിയ രീതിയില്‍ പിരിച്ച് വിടലുകള്‍ നടക്കുന്ന സമയത്ത് സൊമാറ്റോ വലിയ രീതിയിലും ആളുകളെ എടുത്തിരുന്നു. ഇതിനിടയിലാണ് 225 നഗരങ്ങളിലെ സേവനം കമ്പനി അവസാനിപ്പിക്കുന്നത്.