തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. കണ്ണൂർ പയ്യന്നൂർ സ്വദേശി കെ.വി. മനോജാണ് അറസ്റ്റിലായത്.ഇയാൾക്ക് മാനസിക വൈകല്യമുണ്ടെന്ന് പോലീസ് പറഞ്ഞു. തമ്പാനൂരിൽനിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.
ഇന്നലെ അര്‍ധരാത്രിയോടെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് പരിസരത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. 10 വര്‍ഷം മുന്‍പ് ഹോട്ടലിലെ ജോലിക്കായി തിരുവനന്തപുരത്ത് എത്തിയ ആളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.