കൊച്ചി: എംപിയെന്ന നിലയിൽ മികച്ച പ്രവർത്തനം നടത്തിയ പി.ടി.തോമസിനോട് കോൺഗ്രസ് അന്യായം കാണിച്ചുവെന്ന് ശശി തരൂർ എംപി. നിലപാടുകളിൽ ഉറച്ചുനിന്നതുകൊണ്ടാണ് 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പി.ടിക്ക് സീറ്റ് നിഷേധിക്കപ്പെട്ടതെന്നും തരൂർ പറഞ്ഞു. പി ടി യുടെ സ്മരണിക പ്രദര്‍ശനത്തിനിടെയാണ് ശശി തരൂരിന്റെ പരാമർശം.
അഞ്ചു വർഷത്തെ മികച്ച പ്രവർത്തനത്തിനു േശഷം പി.ടിക്ക് പാർട്ടി സീറ്റ് കൊടുക്കാതിരുന്നത് ശരിക്കും അദ്ഭുതപ്പെടുത്തി. അദ്ദേഹം പ്രകൃതിക്കും പരിസ്ഥിക്കും വേണ്ടിയാണ് നിലകൊണ്ടത്.
‘എന്റെ പ്രിയ പി.ടി’ എന്ന സ്മരണിക വേണു രാജാമണിക്ക് നൽകി പ്രകാശിപ്പിക്കുകയായിരുന്നു ശശി തരൂർ. ഫ്രണ്ട്സ് ഓഫ് പി.ടി ആൻഡ് നേച്ചർ സംഘടിപ്പിച്ച പരിപാടിയിൽ ഉമ തോമസ് എംഎൽഎ, ആർ.കെ.ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു.