വയനാട്: വയനാട് തലപ്പുഴ നാല്പ്പത്തിനാലില് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കണ്ണൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ഇറങ്ങി ഓടിയത് മൂലം വലിയ അപകടം ഒഴിവായി.
അതേസമയം, ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീയണക്കാന്‍ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.