തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തുടര്‍ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. നിലവില്‍ തിരുവനന്തപുരത്തെ നിംസ് ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന് ന്യൂമോണിയ ഭേദമായി.
നാളെ ചാര്‍ട്ടര്‍ഡ് വിമാനത്തില്‍ ഉമ്മന്‍ ചാണ്ടിയെ ബെംഗളൂരുവിലേക്ക് കൊണ്ട് പോകുമെന്നും വിമാനം എഐസിസി ഏര്‍പ്പാടാക്കിയെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ നിര്‍ദ്ദേശാനുസരണമാണ് ഉമ്മന്‍ചാണ്ടിയെ കാണാന്‍ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.