ഓസ്കാര്‍ ജേതാവായ ബ്രിട്ടീഷ് സംവിധായകന് ഹ്യൂ ഹഡ്സണ്‍ അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ധക്യ സഹചമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ ഇരിക്കെ കഴിഞ്ഞദിവസം ആശുപത്രിയിലായിരുന്നു അന്ത്യം.
1936 ആഗസ്റ്റില്‍ ലണ്ടനില്‍ ആയിരുന്നു ഹ്യൂ ഹഡ്സണ്‍ ജനിച്ചത്. 1981ല്‍ ഹ്യൂ ഹഡ്സണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ചാരിയറ്റ്സ് ഓഫ് ഫയര്‍’ എന്ന ചിത്രം വലിയ വിജയമായിരുന്നു. മികച്ച ചിത്രമെന്ന ബഹുമതി ഉള്‍പ്പെടെ നാല് ഓസ്കറുകള് ചിത്രം നേടി. 1924 ല്‍ നടന്ന ഒളിമ്പിക്സിലെ രണ്ട് ബ്രിട്ടീഷ് അത്ലറ്റുകളുടെ യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ചിത്രം.