ജറുസലേമിൽ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റി ആക്രമണം. ആറ് വയസുള്ള കുട്ടി ഉൾപ്പെടെ രണ്ട് ഇസ്രായേലികൾ കൊല്ലപ്പെട്ടു. സംഭവത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട്.
റാമോട്ട് ജംഗ്ഷന് സമീപമുള്ള ബസ് സ്റ്റോപ്പിലായിരുന്നു ആക്രമണം. നീല നിറമുള്ള ഒരു കാർ ബസ് ഷെൽട്ടർ ഇടിച്ച് തകർക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. 20 വയസ്സുള്ള യുവാവും 6 വയസ്സുള്ള കുട്ടിയുമാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റവരുടെ നില ഗുരുതരമായി തുടരുകയാണ്.