കോഴിക്കോട്: മുക്കം മണാശ്ശേരിയിൽ വിദ്യാർത്ഥിനികൾ വാഹനാപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. ഹെൽമറ്റില്ലാതെ ട്രിപ്പിളായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത വിദ്യാർഥിനികളാണ് വലിയൊരു അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
മണാശ്ശേരി നാൽക്കവലയിൽ പട്ടാപ്പകലാണ് സംഭവം. ട്രിപ്പിൾസ് അടിച്ചെത്തിയ വിദ്യാർത്ഥിനികളുടെ ഇരുചക്രവാഹനം അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്നു. ഇതിനിടെ ഒരു സ്വകാര്യ ബസ് അതിവേഗം എത്തി. വിദ്യാർത്ഥിനികളെ കണ്ട് ഡ്രൈവർ ബസ് ബ്രേക്കിട്ടതിനാൽ അപകടം ഒഴിവായി. ബാലൻസ് തെറ്റിയെങ്കിലും സ്കൂട്ടറുമായി ഒന്നും നടക്കാത്ത മട്ടിൽ പോകുന്ന വിദ്യാർത്ഥികളെയും ദൃശ്യങ്ങളിൽ കാണാം.
റോഡ് മുറിച്ചു കടക്കേണ്ട സമയത്ത് പാലിക്കേണ്ട നിയമങ്ങൾ വിദ്യാർഥിനികൾ പാലിച്ചില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.