തിരുവനന്തപുരം നഗരത്തിൽ വൻ തീപിടിത്തം. വഴുതക്കാട് MP അപ്പൻ റോഡിൽ ഡി.പി.ഐ ജംഗ്ഷനിൽ അലങ്കാര മത്സ്യ ടാങ്ക് ഗോഡൗണിലാണ് തീ പടർന്നു പിടിച്ചത്. നിലവിൽ തിരുവനന്തപുരം ജില്ലയിലെ പല സ്ഥലങ്ങളിൽ നിന്നുള്ള ഫയർ സ്റ്റേഷനുകളിൽ നിന്നായി ആറ് യൂണിറ്റുകളാണ് തീയണക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.
മത്സ്യ ടാങ്കുകൾ പൊതിയാൻ വേണ്ടി സൂക്ഷിച്ചിരിക്കുന്ന വൈക്കോലിനും കാർഡ് ബോർഡുകൾക്കും തീ പിടിച്ചതാണ് സ്ഥിതി വഷളാക്കിയത്. അന്തരീക്ഷത്തിൽ പുകപടലങ്ങൾ നടത്തുന്നത് രക്ഷാപ്രവർത്തകരുടെ ശ്രമത്തെ ബാധിക്കുന്നുണ്ട്. ജനങ്ങളുടെ സഹായം രക്ഷാപ്രവർത്തനത്തെ ദ്രുതഗതിയിലാക്കുന്നുണ്ട്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് ഇതുവരെ ആളപായമില്ല. തൊട്ടടുത്ത സ്ഥിതി ചെയ്യുന്ന വെൽഡിങ് വർക്ക് ഷോപ്പിൽ നിന്നുള്ള തീപ്പൊരിയാണ് തീ പടരാൻ കാരണമെന്നാണ് ആദ്യ ഘട്ടത്തിലെ നിരീക്ഷണം.