ഛത്തീസ്ഗഡിൽ വാഹനാപകടത്തിൽ ഏഴ് കുട്ടികൾ മരിച്ചു. ഛത്തീസ്ഗഡിലെ കങ്കർ ജില്ലയിലുള്ള കൊറെൻ ചിൽഹട്ടി ചൗക്കിലാണ് ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അഞ്ചുകുട്ടികൾ സംഭവസ്ഥലത്തുവെച്ചും രണ്ടുപേർ ആശുപത്രിയിലുമാണ് മരിച്ചത്.
അമിത വേഗതയിൽ വന്ന ട്രക്ക് നിർത്തിയിട്ട ഓട്ടോറിക്ഷയിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. ഒരു കുട്ടിയുടെയും ഡ്രൈവറുടെയും നിലഗുരുതരമാണ്. സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട ഡ്രൈവർക്കായി തിരച്ചിൽ തുടർന്നു കൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.