ഗാന്ധിനഗർ: ഗുജറാത്തിൽ കേന്ദ്ര ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥന്റെ വസതിയിൽ സിബിഐ നടത്തിയ റെയ്ഡിൽ 42 ലക്ഷം രൂപയും ആഭരണങ്ങളും കണ്ടെത്തി.
ഗാന്ധിധാമിലെ സിജിഎസ്ടി അസിസ്റ്റന്റ് കമ്മീഷണറുടെ വസതിയിൽ ഇന്ന് വൈകിട്ടോടെയാണ് സിബിഐ പരിശോധന നടത്തിയത്. ഇയാളുടെ പക്കൽ നിന്ന് വിദേശ കറൻസികൾ, ആഡംബര വാച്ചുകൾ, അനധികൃത സ്വത്തിന്റെ രേഖകൾ എന്നിവ കണ്ടെത്തി.
ഉദ്യോഗസ്ഥന്റെ വസതിയിൽ തെരച്ചിൽ തുടരുകയാണ്. ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ സിബിഐ നടത്തിയ റെയ്ഡ് പരമ്പരയുടെ ഭാഗമായിയാണ് പരിശോധന.