പാലക്കാട്: ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. നല്ലേപ്പള്ളി പാറക്കുളം സ്വദേശി അനിതയും കുഞ്ഞുമാണ് മരിച്ചത്. ശസ്ത്രക്രിയയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അനിതയേയും കുഞ്ഞിനെയും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. മതിയായ ചികിത്സ നല്‍കിയെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.