കോട്ടയം: കോട്ടയത്ത് മരുമകനൊപ്പം ബൈക്കില്‍ യാത്ര ചെയ്ത വീട്ടമ്മ ടാങ്കര്‍ ലോറി ഇടിച്ച് മരിച്ചു. പകലോമറ്റം സ്വദേശി സോഫിയാണ് (50)മരിച്ചത്. ഇന്നു രാവിലെയാണ് അപകടം നടന്നത്.
ബൈക്കിന് മുന്നിലുണ്ടായിരുന്ന കാര്‍ സ്പീഡ് കുറച്ചതോടെ തൊട്ടുപുറകിലുണ്ടായിരുന്ന ടാങ്കര്‍ ലോറി ബൈക്കില്‍ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും തെറിച്ചുവീണ സോഫിയയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. അപകടത്തില്‍ ബൈക്ക് ഓടിച്ച മരുമകനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോഫിയയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.