തിരുവനന്തപുരം: സംസ്ഥാന യുവജന അദ്ധ്യക്ഷ ചിന്താ ജെറോമിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ചിന്തയെ മൂത്രത്തില്‍ ചൂല് മുക്കി അടിക്കണമെന്ന് സുരേന്ദ്രന് പറഞ്ഞു. എന്തു ജോലിയാണ് ചിന്ത ചെയ്യുന്നതെന്ന് ചോദിച്ച സുരേന്ദ്രന്, വന്‍ തുക കൊടുത്ത് റിസോര്‍ട്ടില്‍ താമസിച്ച ശേഷം ഒരു ലജ്ജയുമില്ലാതെ ചിന്ത കള്ളം പറയുകയാണെന്നും വിമര്‍ശിച്ചു. ഈ പരാമര്‍ശം മോശമല്ലെന്നും ചിന്ത ചെയ്യുന്നതാണ് അണ്‍പാര്‍ലമെന്ററിയെന്നും സാധാരണ ജനത്തിന്റെ പ്രതികരണമാണ് താന്‍ നടത്തിയതെന്നും സുരേന്ദ്രന് ന്യായീകരിച്ചു. കോഴിക്കോട് കലക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ബിജെപി അദ്ധ്യക്ഷന്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. കേരളത്തില്‍ പശുക്കള്‍ ചെയ്യുന്ന സംഭാവന പോലും മുഖ്യമന്ത്രി ചെയ്യുന്നില്ലെന്നും പശു കാരണം കൃഷിയെങ്കിലും നന്നാകുന്നുണ്ടെന്നും സുരേന്ദ്രന് പരിഹസിച്ചു.