ഹൈദരാബാദ്: ഡല്‍ഹി സര്‍ക്കാരിന്റെ മദ്യലൈസന്‍സ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകള്‍ കെ കവിതയുടെ മുന്‍ ഓഡിറ്റര്‍ ബുച്ചി ബാബു അറസ്റ്റില്‍. ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയശേഷമാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ കവിതയും പ്രതിയാണ്.
കഴിഞ്ഞ നവംബറില്‍ ഡല്‍ഹി സര്‍ക്കാര്‍ ആവിഷ്കരിച്ച മദ്യനയം നടപ്പാക്കിയതില്‍ ക്രമക്കേടുകളുണ്ടെന്ന ഡല്‍ഹി ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലഫ്. ഗവര്‍ണറാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. എഎപിക്ക് നൂറ് കോടി നല്‍കിയത് കവിത കൂടി നിയന്ത്രിക്കുന്ന സൗത്ത് ഗ്രൂപ്പ് ആണെന്നാണ് ഇഡി കേസ്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സിബിഐ കേസെടുത്തത്. വിവാദത്തിനു പിന്നാലെ ഡല്‍ഹി സര്‍ക്കാര്‍ മദ്യനയം പിന്‍വലിക്കുകയും ചെയ്തു.