കോഴിക്കോട് : പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎക്ക് തിരിച്ചടി. മുഖ്യപ്രതി അലൈന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കൊച്ചിയിലെ എന്‍ഐഎ കോടതി തള്ളി. ജാമ്യം റദ്ദാക്കാന്‍ മതിയായ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.
ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ചില പോസ്റ്റുകള്‍ അലന് എഴുതിയതല്ല. മറ്റാരുടെയോ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതാണ്. എന്നാല്‍ ഈ പോസ്റ്റുകളിലെ ആശയം അനുചിതമാണ്. ഭാവിയില്‍ ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്യരുതെന്നും അലന് കോടതി നിര്‍ദ്ദേശം നല്കി.
പാലയാട് ലീഗല്‍ സ്റ്റഡീസ് സെന്ററില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ അലൈന്‍ ഷുഹൈബ് പ്രതിയായതിന് പിന്നാലെയാണ് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എന്‍ഐഎ കോടതിയെ സമീപിച്ചത്. അലന് ഷുബൈഹ് ജാമ്യവ്യവസ്ഥതകള്‍ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ പന്നിയങ്കര പൊലീസിനായിരുന്നു ചുമതല. ജാമ്യത്തിലിറങ്ങിയ ഘട്ടത്തില്‍ അലന് അനുകൂലമായ റിപ്പോര്‍ട്ട് നല്കിയ പൊലീസ് പാലയാട് സംഘര്‍ഷത്തിന് പിന്നാലെ അലന് പ്രശ്നക്കാരനാണെന്ന രീതിയില്‍ പുതിയ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഈ സാഹചര്യവും ഉത്തരവില്‍ കോടതി വിശദമാക്കി.