കൊച്ചി : വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ തൃപ്പൂണ്ണിത്തുറയിലെ ദമ്പതികള്‍ക്ക് ദാതാക്കളെ പരിചയപ്പെടുത്തിയ ഇടനിലക്കാരനെ തിരിച്ചറിഞ്ഞു. സംഗീത ട്രൂപ്പിലെ അംഗമായ അനൂപാണ് ദമ്പതികളെ സഹായിച്ചത്. പൊലീസ് ഇയാളുടേയും ഭാര്യയുടേയും മൊഴിയെടുക്കും.
ഇരു കുടുംബവുമായി അടുപ്പമുള്ള വ്യക്തിയാണ് അനൂപ്. അതേസമയം, ഇയാള്‍ക്ക് ആശുപത്രിയുമായി ബന്ധില്ലെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ജനിച്ച് ഒരാഴ്ചയ്ക്കകമാണ് കുഞ്ഞിനെ തൃപ്പുണിത്തുറയിലെ ദമ്ബതികള്‍ക്ക് കൈമാറിയത്. 20 വര്‍ഷമായി കുട്ടികള്‍ ഇല്ലായിരുന്ന ദമ്പതികള്‍ നിരവധി ചികിത്സകള്‍ ചെയ്തെങ്കിലും ഫലമുണ്ടായില്ല. യഥാര്‍ത്ഥ മാതാപിതാക്കള്‍ക്കാകട്ടെ കുട്ടിയെ വളര്‍ത്താനുള്ള ചുറ്റുപാടും ഉണ്ടായിരുന്നില്ല. ഇത് മനസിലാക്കിയ അനൂപ് തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കുട്ടിയെ കൈമാറാന്‍ ഇടനിലക്കാരനായി നില്‍ക്കുകയായിരുന്നു. എന്നാല്‍ കുട്ടിയെ കൈമാറിയതില്‍ സാമ്പത്തിക ഇടപാട് ഇല്ലെന്നാണ് പൊലീസിന്റെ അന്വേഷണത്തില്‍ ലഭിക്കുന്ന സൂചന.