തിരുവനന്തപുരം : തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. നേരത്തെ തുടര്‍ ചികിത്സക്കായി അദ്ദേഹത്തെ ബെംഗളൂരുവിലേക്ക് മാറ്റുമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും ആശുപത്രി മാറ്റം ഉടനുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് പുതിയ വിവരം.
ന്യൂമോണിയയും ചുമയും ശ്വാസ തടസവും പൂര്‍ണമായും ഭേദപ്പെട്ടതിന് ശേഷമാകും ബംഗ്ലൂരുവിലേക്ക് കൊണ്ടു പോകുക. നിംസ് ആശുപത്രിയിലെ ഒമ്പതംഗ പ്രത്യേക മെഡിക്കല്‍ സംഘമാണ് ഉമ്മന്‍ചാണ്ടിയെ പരിചരിക്കുന്നത്. സര്‍ക്കാര്‍ നിയോഗിച്ച ആറംഗ മെഡിക്കല്‍ സംഘവുമുണ്ട്. ഇരു കൂട്ടരും തമ്മിലുള്ള കൂടിയാലോചനകള്‍ക്ക് ശേഷം ബന്ധുക്കളോട് കൂടി സംസാരിച്ച ശേഷമാകും തീരുമാനം.