ന്യൂ ഡല്‍ഹി: റിപ്പോ നിരക്ക് വീണ്ടും കൂട്ടി റിസര്‍വ് ബാങ്ക്. 0.25 ശതമാനമാണ് ആര്‍ബിഐ റിപ്പോ നിരക്ക് കൂട്ടിയത്. ഇതോടെ നേരത്തെ 6.25 ശതമാനമായിരുന്ന റിപ്പോ നിരക്ക് 6.5 ശതമാനമായി ഉയരും.
ഈ സാഹചര്യത്തില്‍ ഭവന, വാഹന, വ്യക്തിഗത വായ്പാ പലിശ നിരക്കുകളും ഉയരും. വിവിധ വായ്പകളുടെ മാസ അടവ് തുകയും കൂടും. മൂന്ന് ദിവസത്തെ ആര് ബി ഐയുടെ പണനയ സമിതി യോഗത്തിന് ശേഷമാണ് ആര് ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. അതേസമയം, 2022 ഡിസംബറില്‍ റിപ്പോ നിരക്ക് 0.35 ശതമാനം ഉയര്‍ത്തിയിരുന്നു. റിവേഴ്സ് റിപ്പോ നിരക്കില്‍ മാറ്റമില്ല. 3.35 ശതമാനത്തില്‍ തുടരും.