തുർക്കിയിലും സിറിയയിലുമായുണ്ടായ ഭൂകമ്പങ്ങളിൽ മരണം 3,500 കടന്നു. തുർക്കിയിൽ മാത്രം 2,300 പേരാണ് മരിച്ചത്. രാത്രി വൈകിയും രക്ഷാദൗത്യം പുരോഗമിക്കുകയാണ്. ഏഴുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ് തുർക്കി പ്രസിഡന്റ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. തുടർച്ചയായ മൂന്ന് ഭൂകമ്പങ്ങളാണ് രാജ്യത്തെ തകർത്തത്.
ദക്ഷിണ തുർക്കിയിലും അയൽരാജ്യമായ സിറിയയിലുമാണ് ആയിരങ്ങളുടെ ജീവനെടുത്ത ദുരന്തമുണ്ടായത്. മരണസംഖ്യ ഉയരുകയാണ്. മരണസംഖ്യ എട്ടുമടങ്ങ് ഉയരുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. നിരവധി പേർക്ക് പരിക്കേറ്റ ഭൂകമ്പത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിലും ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുകയാണ്.