ന്യൂയോർക്ക്: പടിഞ്ഞാറൻ ന്യൂയോർക്കിൽ ഭൂകമ്പം. ബഫലോയുടെ കിഴക്കൻ മേഖലയിൽ തിങ്കളാഴ്ച പുലർച്ചയാണ് 3.8 തീവ്രതയുള്ള ഭൂകമ്പം റിപ്പോർട്ട് ചെയ്തത്. 40 വർഷത്തിനിടെ ന്യൂയോർക്കിൽ രേഖപ്പടുത്തിയ ഏറ്റവും തീവ്രത കൂടിയ ഭൂകമ്പമാണിതെന്നാണ് റിപ്പോർട്ട്.
നയാഗ്ര വെള്ളച്ചാട്ടമുൾപ്പെടുന്ന പ്രദേശമടക്കം 30 മൈൽ ചുറ്റളവിൽ ഭൂകമ്പമുണ്ടായതായി അധികൃതർ അറിയിച്ചു. ന്യൂയോർക്കിൽ നേരിയ ഭൂചനങ്ങൾ ഉണ്ടാവാറുണ്ടെങ്കിലും തീവ്രത കൂടിയ ഭൂചലനം ഉണ്ടാവുന്നത് വിരളമാണ്. ഭൂകമ്പത്തിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
തുര്‍ക്കിയിലും സിറിയിയിലും നടന്ന വമ്പന്‍ ഭൂചലനങ്ങള്‍ക്ക് പിന്നാലെയാണ് ന്യൂയോര്‍ക്കിലും ഭൂചലനമുണ്ടായത്.