മുംബൈ: തങ്ങളുടെ സാമ്പത്തിക നില ഭദ്രമെന്ന് ഓഹരി നിക്ഷേപകരെ വിശ്വസിപ്പിക്കാൻ നിര്‍ണായക നീക്കവുമായി വീണ്ടും അദാനി ഗ്രൂപ്പ്. പണയപ്പെടുത്തിയിട്ടുള്ള ഓഹരികള്‍ മുന്‍കൂര്‍ പണം നല്കി തിരിച്ചുവാങ്ങുമെന്ന് ഗ്രൂപ്പ് പ്രഖ്യാപിച്ചു. അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷല്‍ ഇക്കണോമിക് സോണ്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്സ്മിഷന് എന്നീ കമ്പനികളുടെ ഓഹരികളാണ് തിരികെ വാങ്ങുന്നത്.
1114 മില്യൻ ഡോളറാണ് കമ്പനി ഇതിനായി മാറ്റിവയ്ക്കുക. ഓഹരിവിപണിയിലെ നിലവിലെ പ്രതിസന്ധിയും ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയിട്ടുള്ള ഓഹരിയുടമകളുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനു വേണ്ടിയുമാണ് നടപടിയെന്ന് അദാനി വിശദീകരിച്ചു.
ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടുണ്ടാക്കിയ അഘാതത്തിൽ നിന്ന് അദാനിക്ക് ഇന്നും മോചനമില്ല. ഓഹരിവിപണികള്‍ ഇന്നും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ഓഹരി വിപണിയിൽ നിന്ന് ഇതിനോടകം 10 ലക്ഷം കോടിയിലേറെ നഷ്ടമായി. ഓഹരികൾക്കൊപ്പം അദാനിയുടെ ബോണ്ടുകളും അന്താരാഷ്ട്ര മാർക്കറ്റിൽ വൻ വീഴ്ചയാണ് നേരിടുന്നത്.