തിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം മേഴ്സി കുട്ടന് രാജിവെച്ചു. കാലാവധി തീരാന്‍ ഒന്നരവര്‍ഷം ബാക്കി നില്‍ക്കെയാണ് രാജി. മുഴുവന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളും രാജിവെച്ചിട്ടുണ്ട്. കായികമന്ത്രി വി അബ്ദുറഹ്മാന് ആവശ്യപ്പെട്ടത് അനുസരിച്ചാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ കായികമന്ത്രിയുമായി അസ്വാരസ്യമുണ്ടായതോടെ മേഴ്സി കുട്ടനും മുഴുവൻ കൗൺസിലംഗങ്ങളും രാജിവയ്ക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. യു ഷറഫലിയാകും അടുത്ത പ്രസിഡന്റ്.
കായികതാരങ്ങൾക്ക് അടിസ്ഥാന സാമ്പത്തിക സൗകര്യങ്ങൾ നൽകുന്നില്ലെന്ന പരാതിയിൽ സർക്കാർ പണം അനുവദിക്കണമെന്ന് മേഴ്സി കുട്ടൻ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയും സ്പോർട്സ് കൗൺസിൽ പ്രസിഡന്റും തമ്മിൽ ഭിന്നത ഉടലെടുത്തത്. തുടർന്നാണ് ഇന്ന് രാജി.