കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ അഭിഭാഷകന് സൈബി ജോസ് കിടങ്ങൂരിന് തിരിച്ചടി. സൈബി ജോസിനെതിരെയുളള ആരോപണം അതീവ ഗുരുതരമാണെന്നും അന്വേഷണം നടക്കട്ടെയെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പറഞ്ഞു. ജുഡീഷ്യല്‍ സംവിധാനത്തെ തന്നെ ബാധിക്കുന്ന വിഷയമാണിത്. അന്വേഷണം നേരിടണമെന്നും എന്തിനാണ് ഭയപ്പെടുന്നതെന്നും കോടതി ചോദിച്ചു.
അന്വേഷണം പ്രാരംഭഘട്ടത്തിലാണുള്ളത്. അന്വേഷണ റിപ്പോര്‍ട് സമര്‍പ്പിച്ചശേഷം അതിനെ ചോദ്യം ചെയ്ത് വരുന്നതല്ലെ ഉചിതമെന്നും സിംഗിള്‍ബെഞ്ച് പറഞ്ഞു. അഭിഭാഷക അസോസിയേഷന്റെ തലപ്പത്തിരിക്കുന്ന ആളാണ് താങ്കള്‍, അതുകൊണ്ടുതന്നെ അഭിഭാഷക സമൂഹത്തെ മുഴുവന്‍ ബാധിക്കുന്ന ആരോപണമാണിത്. അതിനാല്‍ സത്യം പുറത്തുവരട്ടയെന്നും കോടതി വ്യക്തമാക്കി.