തിരുവനന്തപുരം: വെള്ളക്കരം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ന്യായീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് വെള്ളക്കരം വര്‍ധനവെന്നും വെള്ളക്കരം കൂട്ടിയതില്‍ ഇതുവരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കഴിഞ്ഞ വെള്ളിയാഴ്ചയാണ് വെള്ളക്കരം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് നിലവില്‍ വന്നത്. ഇതോടെ ലിറ്ററിന് ഒരു പൈസയുടെ അധിക വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പുതുക്കിയ വെള്ളക്കരം അനുസരിച്ച് ഒരു കുടുംബത്തിന് ഇനി 200 രൂപ മുതല്‍ 400 രൂപ വരെ അധികം നല്‍കേണ്ടി വരും. വെള്ളിയാഴ്ച മുതല്‍ ഉപയോഗിച്ച വെള്ളത്തിന് പുതുക്കിയ നിരക്കാകും ബാധകമാകുക.
ബജറ്റില്‍ നികുതിയും തീരുവകളും വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ വെള്ളക്കരവും ഉയര്‍ത്തിയത്. ഇന്ധന വിലയടക്കം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ജനരോക്ഷം ശക്തമാണ്.