കോട്ടയം: വീട്ടിലെ സെലിബ്രിറ്റിയായ കുട്ടിയ്ക്ക് നാട്ടിലെ താരമാകണോ… ? വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ കുട്ടി നടത്തുന്ന തകര്‍പ്പന്‍ പ്രകടനം നാട്ടാര് കണ്ട് കയ്യടിക്കണോ.. ? കോട്ടയത്തിന്റെ മണ്ണില്‍ തകപ്പന്‍ കിഡ്സ് ഫാന്‍ ഷോയുമായി മെന്റൊരാ ഇവന്റസ് & ക്രീയേറ്റേഴ്സും ഒ വി & ക്രൂവും എത്തുന്നു. 2023 ഫെബ്രുവരി 26 ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ കിഡ്സ് ഫാഷന്‍ ഷോയില്‍ തേച്ചു മിനുക്കിയെടുക്കുന്നത് കോട്ടയത്തെ കുട്ടികളുടെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ തന്നെയാണ്.
ഷോയുടെ മുന്നോടിയായി ഫെബ്രുവരി 12,19 തിയതികളില്‍ കുട്ടികള്‍ക്കായി ഗ്രൂമിംഗ് സെഷനുകള്‍ കോട്ടയം മൗണ്ട് കാര്‍മ്മല്‍ ഹൈ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടക്കും. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി കേരളത്തിലെ ഒട്ടനവധി സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിവരുന്ന ഒവി ആന്‍ഡ് ക്രൂവിന്റെ ചിട്ടയായ പരിശീലനവും ഗ്രൂമിംഗും കുട്ടികള്‍ക്ക് ലഭിക്കുന്ന അപൂര്‍വ അവസരമാണ്.
3 മുതല്‍ 10വയസ്സുവരെപ്രായമുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. 3 വയസ് – 6വയസ്, 7വയസ് – 10 വയസ് എന്നിങ്ങനെ രണ്ട് കാറ്റഗറിയില്‍ മൂന്നു റൗണ്ടുകളിലാകും മത്സരം നടക്കുന്നത്.
ജില്ലാതലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് സംസ്ഥാനതലത്തില്‍ മത്സരിക്കാം, സിനിമ- പരസ്യചിത്ര- മോഡലിംഗ് മേഖലകളില്‍ മികച്ച അവസരങ്ങളാണ് കാത്തിരിക്കുന്നത്. അതിനാല്‍, കിഡ്സ് ഫാഷന്‍ ഷോയുടെ കോട്ടയം എഡിഷന് വന്‍ വിജയമാക്കാനും കുട്ടികള്‍ക്കായി ഒരു പുതിയ ലോകം തുറക്കാനും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.
ഷോയിലേക്കുള്ള രെജിസ്ട്രേഷന് ഗൂഗിള്‍ ഫോം മുഖേന ഫെബ്രുവരി 10 മുതല്‍ ആരംഭിക്കും. ഗ്രൂമിംഗ് സെഷന്റെ ആദ്യദിനമായ ഫെബ്രുവരി 12 ന് സ്പോട്ട് രജിസ്ട്രേഷനും സൗകര്യമുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
whatsApp 9895333475, 8848096422