കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗില്‍ എടികെ മോഹൻ ബഗാനെതിരെ ബംഗളൂരു എഫ്സിക്ക് വിജയം. 2 -1 എന്ന സ്കോറിനാണ് ബംഗളൂരു വിജയം സ്വന്തമാക്കിയത്. ജയത്തോടെ പട്ടികയില്‍ ആറാം സ്ഥാനത്തെത്തിയ ബെംഗളുരുവിന്റെ പ്ലേഓഫ് സാധ്യതകള്‍ വീണ്ടും സജീവമായി.
സ്വന്തം തട്ടകമായ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് എടികെ മോഹന്‍ ബഗാന് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയത്. ബെംഗളൂരുവിനായി ജാവി ഹെര്‍ണാണ്ടസ്, റോയ് കൃഷ്ണ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ സ്ത്രൈക്കര് ദിമിത്രി പെട്രറ്റോസ് എടികെയുടെ ആശ്വാസഗോള്‍ നേടി.
സെമിയിലേക്ക് നേരിട്ട് യോഗ്യതനേടാനുള്ള മോഹന്‍ ബഗാന്റെ സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയാണിത്. ലീഗ് പട്ടികയില്‍ ആദ്യ രണ്ടുസ്ഥാനത്തെത്തുന്നവര്ക്കാണ് സെമിയിലേക്ക് നേരിട്ട് പ്രവേശിക്കാനാവുക. മൂന്ന് മുതല്‍ ആറ് വരെയുള്ള സ്ഥാനക്കാര്‍ക്ക് നോക്കൗട്ട് മത്സരം വിജയിച്ചാല്‍ മാത്രമേ സെമിയിലേക്കെത്താനാകൂ.
27 പോയിന്റുമായി നാലാം സ്ഥാനത്തുള്ള ബഗാന് മത്സരത്തിലെ പോയിന്റ് നഷ്ടം ക്ഷീണം ചെയ്യും. ജയത്തോടെ 25 പോയിന്റുമായി എഫ്സിക്ക് ഗോവയ്ക്ക് പിന്നിൽ ആറാം സ്ഥാനത്തേക്ക് ബംഗളൂരു ഉയർന്നു.
ലീഗില്‍ ഇതുവരെ തോല്‍വിയറിയാത്ത മുംബൈയാണ് പട്ടികയില്‍ ഒന്നാമതുള്ളത്. 16-മത്സരങ്ങളില്‍ നിന്ന് 36-പോയന്റുള്ള ഹൈദരാബാദ് എഫ് സിയാണ് രണ്ടാമത്.