തൃശൂർ: തൃശൂർ പഴുവിൽ യുവതിയെ ഭർതൃഗൃഹത്തിൽ പൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തി. മുത്തേരി ദീപുവിന്റെ ഭാര്യ സ്മിതയാണ് മരിച്ചത്. ഇവർ കോഴിക്കോട് സ്വദേശിയാണ്. മൃതദേഹം പൂർണമായും കത്തിയ നിലയിലാണ്.
ഇന്ന് വൈകിട്ട് വീടിന്റെ മുകൾനിലയിലെ ശുചിമുറിയിലാണ് കത്തിക്കരിഞ്ഞ നിലയിൽ സ്മിതയുടെ മൃതദേഹം കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്ന് കഴിഞ്ഞ ആഴ്ച്ചയാണ് സ്മിത തൃശൂരിലെത്തിയത്ത്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ എന്ന് പൊലീസ് വ്യക്തമാക്കി. മരിച്ച സ്മിത ഡിപ്രഷന് മരുന്ന് കഴിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി. സംഭവം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.