ആസിഫ് അലിയും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കാസര്‍ഗോള്‍ഡ്’ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ആസിഫ് അലിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2FDQSalmaan%2Fvideos%2F493303376338058%2F&show_text=false&width=560&t=0
മൃദുല്‍ നായര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, വിനായകന്, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍, സിദ്ദിഖ്, സമ്പത്ത് റാം, ദീപക് പറമ്പോള്‍, ധ്രുവന്, അഭിറാം രാധാകൃഷ്ണന്, പ്രശാന്ത് മുരളി, സാഗര്‍ സൂര്യ, ജെയിംസ് ഏലിയ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സരിഗമ അവതരിപ്പിക്കുന്ന ചിത്രം എല്‍എല്‍പിയുമായി സഹകരിച്ച് മുഖരി എന്റര്‍ടൈയ്മെന്റിന്റെ ബാനറില്‍ വിക്രം മെഹ്റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, സൂരജ് കുമാര്‍, റിന്നി ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കോ പ്രൊഡ്യൂസര്‍ സഹില്‍ ശര്‍മ്മ. ഛായാഗ്രഹണം ജെബില്‍ ജേക്കബ്, തിരക്കഥ, സംഭാഷണം സജിമോന്‍ പ്രഭാകര്‍. എഡിറ്റിംഗ് മനോജ് കണ്ണോത്ത്, കലാസംവിധാനം സജി ജോസഫ്, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം മഷര്‍ ഹംസ, സ്റ്റില്‍സ് റിഷാദ് മുഹമ്മദ്, പ്രൊമോ സ്റ്റില്‍സ് രജീഷ് രാമചന്ദ്രന്, പരസ്യകല എസ് കെ ഡി ഡിസൈന്‍ ഫാക്ടറി, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി,ബിജിഎം വിഷ്ണു വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുനില്‍ കാര്യാട്ടുകര, പ്രൊഡക്ഷന്‍ കണ്ട്രോളര് വിനോഷ് കൈമള്‍, പ്രണവ് മോഹന്‍.