തിരുവനന്തപുരം: ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കുമെതിരെ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ റെയ്ഡില്‍ ആയിരത്തിലധികം ക്രിമിനലുകള്‍ കസ്റ്റഡിയില്‍. ഓപ്പറേഷന് ആഗ് എന്ന പേരിലാണ് പൊലീസ് പ്രത്യേക പരിശോധന നടത്തിയത്.
സംസ്ഥാന വ്യാപകമായി കഴിഞ്ഞ രാത്രി നടത്തിയ മിന്നല്‍ പരിശോധനയില്‍ ഏഴ് ജില്ലകളിലായി 1041 പേരെ കസ്റ്റഡിയിലെടുത്തു. തലസ്ഥാന നഗരിയില്‍ മാത്രം 297 പേരാണ് പിടിയിലായത്. പാലക്കാട് 137, കൊച്ചി 49, മലപ്പുറം 53, തൃശൂര്‍ 68, കോഴിക്കോട് 147 എന്നിങ്ങനെ നീളുന്നു കരുതല്‍ തടങ്കലില്‍ ഉള്ളവര്‍. അറസ്റ്റിലായവരില്‍ 18 വാറണ്ട് പ്രതികളും ഉള്‍പ്പെടുന്നു.