മേ​ഴ്സി​ക്കു​ട്ട​ന്‍ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഒ​ഴി​യു​ന്നു

 

തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മേഴ്സിക്കുട്ടൻ ഉടൻ രാജിവെയ്ക്കും. സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. വൈസ് പ്രസിഡന്റിനോടും ആറ് സ്റ്റാൻഡിം​ഗ് കമ്മിറ്റി അംഗങ്ങളോടും സ്ഥാനമൊഴിയൻ പാർട്ടി നിർദ്ദേശം നൽകി. 

സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ലി​ല്‍ കു​റ​ച്ചു​നാ​ളാ​യി തു​ട​രു​ന്ന ആ​ഭ്യ​ന്ത​ര ത​ര്‍​ക്ക​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ മേ​ഴ്സി​ക്കു​ട്ട​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. തി​ങ്ക​ളാ​ഴ്ച​യോ​ടെ മേ​ഴ്സി​ക്കു​ട്ട​ന്‍ സ്ഥാ​നം ഒ​ഴി​യു​മെ​ന്നാ​ണ് വി​വ​രം. മേ​ഴ്സി​ക്കു​ട്ട​ന്‍റെ ഒ​ഴി​വി​ല്‍ മു​ന്‍ അ​ന്ത​ര്‍​ദേ​ശീ​യ ഫു​ട്ബോ​ള്‍ താ​രം ഷ​റ​ഫ​ലി കൗ​ണ്‍​സി​ലി​ന്‍റെ പു​തി​യ പ്ര​ഡി​ഡ​ന്‍റാ​കു​മെ​ന്നാ​ണ് സൂ​ച​ന.

ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം മെ​ഴ്സി​ക്കു​ട്ട​നെ മാ​റ്റാ​ന്‍ തീ​രു​മാ​നി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ്ഥാ​ന​മൊ​ഴി​യ​ല്‍. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. വി​നീ​ഷ്, അം​ഗ​ങ്ങ​ളാ​യ ജോ​ര്‍​ജ് തോ​മ​സ്, ഐ.​എം. വി​ജ​യ​ന്‍, റ​ഫീ​ഖ്, ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ളാ​യ വി. ​സു​നി​ല്‍​കു​മാ​ര്‍, എ​സ്. രാ​ജീ​വ്, എം.​ആ​ര്‍. ര​ഞ്ജി​ത് എ​ന്നി​വ​രോ​ടും സ്ഥാ​ന​മൊ​ഴി​യാ​ന്‍ പാ​ര്‍​ട്ടി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.
 
കായിക താരങ്ങൾക്ക് അടിസ്ഥാന സാമ്പത്തിക സൗകര്യങ്ങൾ നൽകാതെ സർക്കാർ എന്തു ചെയ്യുകയാണെന്ന വിമർശനം മേഴ്സിക്കുട്ടൻ ഉന്നയിച്ചിരുന്നു. കായിക താരങ്ങൾക്ക് സാമ്പത്തിക സൗകര്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് കായിക മന്ത്രി വി. അബ്ദുറഹ്മാനെതിരെ മേഴ്‌സിക്കുട്ടൻ പരസ്യമായി രംഗത്തെത്തിയത് വിവാദമായിരുന്നു.