ചെന്നൈ: തമിഴ്നാട്ടില്‍ തിക്കിലും തിരക്കിലും പെട്ട് നാലു സ്ത്രീകള്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. സൗജന്യ സാരി വിതരണത്തിന് ടോക്കണ്‍ നല്‍കുന്നതിനിടെയാണ് സംഭവം. തിരുപ്പത്തൂര്‍ ജില്ലയിലെ വാണിയമ്പാടിയിലാണ് സംഭവം.
തൈപ്പൂയത്തോട് അനുബന്ധിച്ചാണ് ഒരു വ്യവസായി സൗജന്യ സാരി വിതരണം പ്രഖ്യാപിച്ചത്. നൂറുകണക്കിന് പേര് എത്തിയതോടെ തിക്കിലും തിരക്കിലും പെട്ടാണ് നാലു സ്ത്രീകള്‍ മരിച്ചത്.
പരിക്കേറ്റവരെ വാണിയമ്പാടിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നാല് സ്ത്രീകളുടെ ജീവൻ നഷ്ടമാവുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ച പോലീസ്, ടോക്കൺ വിതരണം നടത്തിയ സ്ഥാപനത്തിന്റെ ഉടമയെ കസ്റ്റഡിയിലെടുത്തു.