ഇടുക്കി : വഞ്ചനാക്കേസില്‍ നടന് ബാബുരാജ് അറസ്റ്റില്‍. ഹൈക്കോടതി നിര്‍ദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനില്‍ ഹാജരായതിന് പിന്നാലെയാണ് അറസ്റ്റ്. റവന്യൂ നടപടി നേരിടുന്ന കല്ലാറിലെ റിസോര്‍ട്ട് പാട്ടത്തിന് നല്കി പണം തട്ടിയെടുത്തെന്നാണ് ബാബുരാജിനെതിരെയുള്ള പരാതി.