തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തില്‍ യുവതിയ്ക്ക് നേരെ വീണ്ടും അതിക്രമം. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.
കനകക്കുന്നില്‍ നടക്കുന്ന സാഹിത്യപരിപാടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, മാല പൊട്ടിക്കാന്‍ ശ്രമം നടന്നെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അതിക്രമത്തില്‍ യുവതിയുടെ കഴുത്തിലും മുഖത്തും പരിക്കേറ്റു.