കോഴിക്കോട്: മുക്കം കളന്തോട് എം.ഇ.എസ്. കോളേജിലെ വിദ്യാര്‍ഥികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ ഒരു വിദ്യാർഥിക്ക് വെട്ടേറ്റു. ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഇയാസിനാണ് വെട്ടേറ്റത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ 13 വിദ്യാര്‍ഥികള്‍ മുക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.
വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കോളജിന് സമീപത്തെ ഹോട്ടലിൽ വിദ്യാർഥികൾ ഉച്ചഭക്ഷണം കഴിക്കാൻപോയപ്പോഴായിരുന്നു സംഘർഷമുണ്ടായത്.
ഇടവഴിയിൽ ബൈക്ക് പാർക്ക് ചെയ്തത് ചോദ്യം ചെയ്ത് നാട്ടുകാരിൽ ചിലർ വിദ്യാർഥികളെ മർദിക്കുകയായിരുന്നെന്ന് പറയുന്നു. വിദ്യാര്‍ഥികള്‍ റോഡില്‍ വാഹനം നിര്‍ത്തിയെന്ന് ആരോപിച്ചായിരുന്നു തര്‍ക്കം. ഇതിനിടെ യാതൊരു പ്രകോപനവുമില്ലാതെ നാട്ടുകാരില്‍ ഒരാള്‍ മര്‍ദിച്ചെന്നും കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.