കാസർകോട്: ബദിയടുക്ക ഏല്‍ക്കാനയില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ടാപ്പിങ് തൊഴിലാളിയായ കൊല്ലം സ്വദേശിനി നീതു കൃഷ്ണ (28) ആണ് മരിച്ചത്. മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു.
ഷേണി മഞ്ഞാറയിലെ മെറിലാന്റ് എസ്റ്റേറ്റിലെ വീട്ടിലാണ് നീതുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്‍ത്താവ് പുല്‍പ്പള്ളി സ്വദേശി ആന്റോ സെബാസ്റ്റ്യനെ (37) കാണാനില്ല. സംഭവം കൊലപാതകമെന്ന് സംശയമുണ്ട്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ദുർഗന്ധം പരന്നതോടെ എസ്റ്റേറ്റ് മാനേജർ ഷാജിമാത്യവും മറ്റുജോലിക്കാരും വീടിന്റെ ഓടിളക്കി അകത്തുകയറി നോക്കിയപ്പോഴാണ് പഴയ തറവാട് വീട്ടിനകത്തെ ഉപയോഗിക്കാത്ത മുറിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.