ന്യൂ ഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് അവതരിപ്പിച്ച ബജറ്റിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസന പാതയ്ക്ക് പുതിയ ഊര്‍ജം പകരുന്ന ബജറ്റാണിതെന്നും രാജ്യത്തെ എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷ നിറവേറ്റുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും ഗ്രാമങ്ങളുടെയും ബജറ്റാണിത്. അടിസ്ഥാന സൗകര്യ വികസനത്തിന് 400 ശതമാനം അധിക തുക വിലയിരുത്തി. വ്യവസായ മേഖലയ്ക്ക് വായ്പാ സഹായം ലഭ്യമാക്കുന്നു. മദ്ധ്യവര്‍ഗത്തിന് ബജറ്റില്‍ വലിയ സഹായം നല്കുന്നു. ആദായനികുതി ഇളവ് ലഭ്യമാക്കിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം, ധനമന്ത്രി നിര്‍മ്മല സീതാ രാമനും സംഘത്തിനും അഭിനന്ദനങ്ങള്‍ നേരുന്നതായും മോദി അറിയിച്ചു. 2047ല്‍ അഭിവൃദ്ധിയുള്ള രാജ്യം കെട്ടിപ്പടുക്കുന്നതിനായി ജനങ്ങള്‍ അണിചേരണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.