ന്യൂഡൽഹി: അലഹബാദ്, ഗുജറാത്ത് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കുന്നതിനായി കൊളീജിയം ശുപാർശ. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ജഡ്ജിമാരുടെ ആറംഗ സമിതിയാണ് ഇരുവരുടെയും പേരുകൾ നിർദേശിച്ചത്. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിൻഡാൽ, ഗുജറാത്ത് ഹെക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരെയാണ് കൊളീജിയം ശുപാർശ ചെയ്തത്.
ചീഫ് ജസ്റ്റിസ് രാജേഷ് ബിൻഡാലിന്റെ പേര് കൊളീജിയം ഐക്യകണ്ഠേന നിർദേശിച്ചെങ്കിലും ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാറിന്റെ ശുപാർശയിൽ കൊളീജിയം അംഗമമായ ജസ്റ്റിസ് കെ.എം ജോസഫ് തടസ്സവാദം ഉന്നയിച്ചു. ഇദ്ദേഹത്തിന്റെ പേര് പിന്നീട് പരിഗണിക്കാമെന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടത്.
ജസ്റ്റിസ് ബിൻഡാലിന്റെ നിയമനവുമായി ബന്ധപ്പെട്ട് കോളീജിയം പ്രമേയം സുപ്രീം കോടതി വെബ്സൈറ്റിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്.