ന്യൂഡല്‍ഹി: സമാജ്വാദി പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയായി ജോ ആന്റണിയെ തെരഞ്ഞെടുത്തു. സമാജ്വാദി പാർട്ടിയുടെ സ്ഥാപക പ്രവർത്തക സമിതി അംഗമായിരുന്നു ജോ ആന്റണി. 1994 മുതൽ ദേശീയ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്. 2010 മുതൽ പാർട്ടിയുടെ പാർലിമെന്റ് ബോർഡ് മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.