മെല്‍ബണ്‍: ആസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസിൽ കിരീടം ചൂടി ബെലാറസ് താരം അര്യാന സബലേങ്ക. ഫൈനലില്‍ കസഖിസ്താന്‍ താരം എലെനെ റിബാക്കിനയെ പരാജയപ്പെടുത്തിയാണ് സബലെങ്ക കിരീടം നേടിയത്. സ്കോര്‍: 4-6, 6-3, 6-4.
24 കാരിയുടെ കന്നി ഗ്രാൻഡ് സ്ലാം കിരീട നേട്ടമാണിത്. ആദ്യ സെറ്റ് റിബാക്കിനക്ക് മുന്നിൽ അടിയറവ് വെച്ചതിന് ശേഷമായിരുന്നു സബലേങ്കയുടെ ഐതിഹാസിക തിരിച്ചുവരവ്. ഇരുവരും ആദ്യമായാണ് ഒരു ഗ്രാൻഡ്സ്ലാം ഫൈനലിൽ ഏറ്റുമുട്ടുന്നത്. 2 മണിക്കൂറും 28 മിനിറ്റും പോരാട്ടം നീണ്ടു.
ആദ്യ സെറ്റ് 6-4ന് റൈബാകിന സ്വന്തമാക്കി. രണ്ടാം സെറ്റിൽ സബലെങ്ക ഗംഭീര തിരിച്ചുവരവ് നടത്തി. രണ്ടാം സെറ്റ് 6-3നും മൂന്നാം സെറ്റ് 6-4നും സബലെങ്ക സ്വന്തമാക്കി. മികച്ച പ്രകടനം കാഴ്ചവച്ചാണ് സബലെങ്ക കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടം നേടിയത്.
ജയത്തോടെ താരം ലോക റാങ്കിങില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. ഇഗാ സ്യാതെക് ആണ് ഒന്നാം സ്ഥാനത്ത്. ഈ വര്‍ഷം സബലെങ്ക നേടുന്ന തുടര്‍ച്ചയായ 11-ാം ജയമായിരുന്നു ശനിയാഴ്ചത്തേത്.
കഴിഞ്ഞ 44 വർഷത്തിനിടെ ഓസ്ട്രേലിയൻ ഓപ്പൺ നേടിയ ആദ്യ ഓസീസ് വനിതാ താരമായ ആഷ്ലി ബാർട്ടിയാണ് ഫൈനൽ മത്സരത്തിന് മുമ്പായി ജേതാവിന് നൽകുന്ന ഡാഫ്നെ അഖർസ്റ്റ് മെമ്മോറിയൽ ട്രോഫി റോഡ് ലേവർ അരീനയിലേക്ക് കൊണ്ടുവന്നത്.